തിരുവനന്തപുരം :- സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്ക് ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
അലവൻസ് ഇനത്തിൽ 1 മുതൽ 8 വരെയുള്ള 13,16,921 കുട്ടികൾക്ക് 600 രൂപ ക്രമത്തിൽ 79.01 കോടി രൂപയാണ് അനുവദിച്ചത്. 2024-25 സാമ്പത്തിക വർഷം ബജറ്റിൽ സ്കൂൾ യൂണിഫോം അലവൻസിനായി വകയിരുത്തിയത് 80.34 കോടി രൂപയാണ്.