ഫെബ്രുവരിയിൽ റേഷൻ അരി അധികവിഹിതം ലഭിക്കും


തിരുവനന്തപുരം :- ഫെബ്രുവരിയിൽ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 6 കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡ് ഉടമകൾക്ക് 3 കിലോ അരി 10.90 രൂപ നിരക്കിൽ അധികവിഹിതമായും നൽകും. 

നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ നൽകുന്ന സാധാരണ വിഹിതത്തിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം 6നാണ് ആരംഭിക്കുക.

Previous Post Next Post