മയ്യിൽ:- ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രീത, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം ഭരതൻ, പഞ്ചായത്ത് അംഗങ്ങളായ ബിജു വേളം, എ പി സുചിത്ര, എം പി സന്ധ്യ എന്നിവർ സംസാരിച്ചു. വെറ്ററിനറി ഡോ. ആസിഫ് എം അഷ്റഫ് പദ്ധതി വിശദീകരിച്ചു.