കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂരിലെ കോൺഗ്രസ് നേതാവായിരുന്ന വേശാലയിലെ കെ.രാഘവന്റെ (കെആർ) സ്മരണയ്ക്ക് ഇന്ദിരാ നഗറിന് സമീപം നിർമിച്ച ബസ്സ് വെയ്റ്റിങ് ഷെൽട്ടർ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.പി ശശിധരൻ ഉദ്ഘാടനം ചെയ്തു.
കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് പി.കെ വിനോദ് അധ്യക്ഷത വഹിച്ചു. വി.പത്മനാഭൻ മാസ്റ്റർ, പി.കെ ബഷീർ തുടങ്ങിയവർ സംസാരിച്ചു. എ.കെ ശശിധരൻ സ്വാഗതവും സി.ബാലൻ നന്ദിയും പറഞ്ഞു.