ചെലേരി:-ഒരാഴ്ചയിൽ അധികമായി കുടിവെള്ളം ഇല്ലാതെ വലയുന്ന നൂഞ്ഞേരി കോളനിയിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തി. നേരത്തെ ആശ്രയിച്ചിരുന്ന 2 കിണറുകൾ തകർന്നിട്ട് 3 വർഷം കഴിഞ്ഞു.
കിണർ നന്നാക്കാനും പുതിയ മോട്ടോർ സ്ഥാപിക്കാനും അധികൃതർ ഉടൻ നടപടിയുണ്ടാകണമെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം വി ആവശ്യപ്പെട്ടു. നൂറുദ്ധീൻ പി വി, അനീഷ് പാലച്ചാൽ, നൗഷാദ് ചേലേരി എന്നിവർ നേതൃത്വം നൽകി