സച്ചിൻ സുനിലിനു മുസ്ലിം ലീഗ്‌ നണിയൂർ ശാഖ കമ്മിറ്റി സ്വീകരണം നൽകി

 


നണിയൂർ:-ഉത്തരാഖണ്ഢിൽ വെച്ച്‌ നടന്ന  നാഷണൽ ഗെയിംസിൽ 27 വർഷങ്ങൾക്ക്‌ ശേഷം ചാമ്പ്യൻസ്‌ ആയ കേരളാ ടീമിനു വേണ്ടി ബൂട്ടണിഞ്ഞ നാടിന്റെ അഭിമാനമായി മാറിയ സച്ചിൻ സുനിലിനു  നണിയൂർ നമ്പ്രം ശാഖാ മുസ്ലീം ലീഗ്‌,യൂത്ത്‌ ലീഗ്‌ നൽകിയ സ്വീകരണത്തിൽ ശാഖാ പ്രസിഡണ്ട്എം ഉസ്മാൻ ഷാൾ അണിയിച്ചു.എം അൻസാരി,എം അബ്ദുൽഖാദർ,ഷഹീർ,റമീസ്‌,ആഷിഖ്‌,സമീർ,മൻസൂർ,ഷഫീഖ്‌,അനസ്‌,ജാഫർ,എന്നിവർ സ്വീകരണത്തിനു നേത്യത്വം നൽകി.

Previous Post Next Post