പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി കുറിക്കൽ ഫെബ്രുവരി 14 ന് വെള്ളിയാഴ്ച രാവിലെ 9 -30 ന് ക്ഷേത്ര ആരൂഡസ്ഥാനമായ പണ്ടാരപ്പുരയിൽ വെച്ച് നടക്കും. കരുമാരത്തില്ലത്ത് കെ.എൻ നമ്പൂതിരിപ്പാട് അരിയും പൂവും ചെരിഞ്ഞ് പ്രശ്ന ചിന്ത നടത്തും.