കണ്ണൂർ :- കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള സംസ്ഥാന അന്തർജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 5 മുതൽ 10 വരെ കണ്ണൂരിൽ നടക്കും. കക്കാട് ഡ്രീം ബാഡ്മിന്റൺ അറീനയിലാണ് മത്സരം നടക്കുക. സബ്ജൂനിയർ, ജൂനിയർ സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ആദ്യമായാണ് സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിന് കണ്ണൂർ ജില്ല ആതിദേയത്വം വഹിക്കുന്നത്.
വിജയികൾക്ക് ഒന്നര ലക്ഷം രൂപയുടെ പ്രൈസ് മണിയാണ് സമ്മാനം. 14 ജില്ലകളിൽ നിന്നും 10 പേർ അടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുക്കുക. ഫെബ്രുവരി 5, 6 തീയതികളിൽ സബ്ജൂനിയർ മത്സരവും 7,8 തീയതികളിൽ ജൂനിയർ മത്സരവും 9,10 തീയതികളിൽ സീനിയർ മത്സരവും നടക്കും.