ഹജ്ജ് ; ഹാജിമാരുടെ പാസ്പോർട്ട് സമർപ്പിക്കാനുള്ള ക്യാമ്പ് നാളെ കണ്ണൂരിൽ


കണ്ണൂർ :- സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് 2025--ന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ പാസ്പോർട്ട് സമർപ്പിക്കുന്നതിനുള്ള ക്യാമ്പ് ഞായറാഴ്ച നടക്കും. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ മൂന്നുവരെയാണ് സമയം. ഇതിന് സാധിക്കാത്തവർ 18-നകം കരിപ്പൂർ ഹജ്ജ് ഹൗസിൽ സമർപ്പിക്കാം.

പാസ്പോർട്ട് സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാസ്പോർട്ട് 2026 ജനുവരി 15 വരെ കാലാവധി ഉണ്ടായിരിക്കണം, പാസ്പോർട്ടിന് കേടുപാട് ഉണ്ടാകാൻ പാടില്ല, മിനിമം രണ്ടു പേജെങ്കിലും ബ്ലാങ്കായിരിക്കണം, പാസ്പോർട്ടിന്റെ പിന്നിൽ പാസ്പോർട്ട് സൈസ് ഫോട്ടോ സെലോടാപ് കൊണ്ട് ഒട്ടിക്കണം. ഫോൺ : 828158137.

Previous Post Next Post