കണ്ണൂർ :- റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രികരിച്ച് വർധിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ കൂടുതൽ പ്രതിരോധ നടപടികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ. ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി പി.പി ജയദേവിൻ്റെ പരാതിയിലാണ് നടപടി.
കൂടുതൽ മാലിന്യക്കൊട്ട സ്ഥാപിച്ച് ഭക്ഷണസാധനങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കാനും യാത്രക്കാർ തെരുവു നായകൾക്ക് ഭക്ഷണം നൽകാതിരിക്കാൻ മുന്നറിയിപ്പായി പ്ലാറ്റ്ഫോമുകളിൽ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
തെരുവുനായകൾ സ്റ്റേഷനിൽ വരാതിരിക്കാൻ സ്റ്റേഷനുകളിലെ നിരീക്ഷണം ശക്തമാക്കും. യാത്രക്കാർക്ക് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ എല്ലാ വണ്ടികളിലും സ്റ്റേഷനുകളിലും പ്രദർശിപ്പിക്കും തുടങ്ങിയവയാണ് പദ്ധതികൾ.