ബസുകളിലെ ഓഡിയോ– വീഡിയോ സംവിധാനങ്ങൾ നീക്കാനുള്ള നിർദ്ദേശത്തിന് പിന്തുണയുമായി ബസ് ഉടമ സംഘം


കണ്ണൂർ :- ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ– വീഡിയോ സംവിധാനങ്ങൾ നീക്കണമെന്ന മോട്ടർ വാഹന വകുപ്പിന്റെ നിർദേശത്തിന് പിന്തുണയുമായി ബസ് ഉടമ സംഘം. ഇത് സംബന്ധിച്ച് ബസ് ഉടമകൾക്ക് നിർദേശം നൽകിയെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻസ് കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് അറിയിച്ചു.

ഓഡിയോ– വിഡിയോ സംവിധാനങ്ങൾ 2 ദിവസത്തിനുള്ളിൽ അഴിച്ചു മാറ്റണമെന്നാണ് കണ്ണൂർ ആർടിഒയുടെ (എൻഫോഴ്സ്മെന്റ്) നിർദേശം. അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Previous Post Next Post