പരിയാരം :- പരിയാരം ഗവ.മെഡിക്കൽ കോളജിലെ കാൻസർ ചികിത്സാവിഭാഗം ഡോക്ടർമാരില്ലാത്തതിനാൽ പൂട്ടിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരിയാരം ഗവ.മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നിർദേശം നൽകിയത്.
രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കാൻസർ ചികിത്സയ്ക്ക് ആവശ്യമുള്ള റേഡിയോതെറപ്പി യന്ത്രവും ഇവിടെ ലഭ്യമല്ല. പുതിയത് വാങ്ങാനുള്ള നിർദേശം ഫയലിൽ വിശ്രമിക്കുകയാണെന്നാണ് പരാതി. മാർച്ചിൽ കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.