ആപ്പിളിന്റെ പുതിയ ഐഫോൺ 16 ഇ ഇന്ത്യയിൽ നിർമിക്കും. ആഭ്യന്തര വിൽപനയ്ക്കും കയറ്റുമതിക്കുമായാണ് ഉൽപാദനം. 16ഇ വിൽപന ഫെബ്രുവരി 28ന് ഇന്ത്യയിൽ ആരംഭിക്കും. പ്രീബുക്കിങ് ഇന്നു തുടങ്ങും.
59,900 രൂപ മുതലാണ് വില. എ18 ചിപ്പിന്റെ കരുത്തിലെത്തുന്ന ഫോണിൽ ആപ്പിൾ ഇന്റലിജൻസ് സൗകര്യമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സാറ്റലൈറ്റ് കമ്യൂണിക്കേഷനും സപ്പോർട്ട് ചെയ്യും.