CITU മാണിയൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു



ചെക്കിക്കുളം :- CITU മാണിയൂർ മേഖല കൺവെൻഷൻ ചെക്കിക്കുളം ബേങ്ക് ഹാളിൽ നടന്നു. ജില്ലാ കമ്മറ്റി അംഗം കെ.പി അശോകൻ ഉദ്ഘാടനം ചെയ്തു. കുതിരയോടൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏരിയ പ്രസിഡണ്ട് കെ.നാണു, ഏരിയ വൈസ് പ്രസിഡണ്ട് പി.വി ഗംഗാധരൻ, ഏരിയ കമ്മറ്റി അംഗം കെ.പ്രകാശൻ എന്നിവർ സംസാരിച്ചു. മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതവും പി.ഗംഗാധരൻ നന്ദിയും പറഞ്ഞു.

മാണിയൂർ മേഖലാ കമ്മറ്റി വിഭജിച്ച് മാണിയൂർ, വേശാല മേഖലാ കമ്മറ്റികൾ രൂപീകരിച്ചു. മാണിയൂർ മേഖലാ കമ്മറ്റി കൺവീനറായി കുതിരയോടൻ രാജനേയും വേശാല മേഖലാ കമ്മറ്റി കൺവീനറായി കെ.രാമചന്ദ്രനേയും തെരഞ്ഞെടുത്തു.





Previous Post Next Post