കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏകീകൃത പെൻഷൻ പദ്ധതിക്ക്‌ ചട്ടങ്ങളായി ; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ


ന്യൂഡൽഹി :- കേന്ദ്ര സർക്കാർ ജീവനക്കാർക്കായി കൊണ്ടുവന്ന ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ഏപ്രിൽ ഒന്ന് മുതൽ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ഈ ചട്ടങ്ങൾ പ്രകാരം മൂന്ന് വിഭാഗത്തിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പദ്ധതിയിൽ ചേരാം. 2025 ഏപ്രിൽ ഒന്നിന് സർവീസിലുള്ളതും എൻപിഎസിന് കീഴിൽ വരുന്നതും നിലവിലുള്ളതുമായ കേന്ദ്ര ജീവനക്കാരാണ് ഒരു വിഭാഗം. 

2025 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ കേന്ദ്ര സർവീസിൽ ചേരുന്നവരാണ് രണ്ടാമത്തേത്. കൂടാതെ 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിച്ചതോസ്വമേധയാ വിരമിച്ചതോ ആയ, എൻപിഎസ് പരിരക്ഷ ഉണ്ടായിരുന്നതും യുപിഎസിന് അർഹത ഉള്ളതുമായ കേന്ദ്ര ജീവനക്കാർ, അല്ലെങ്കിൽ യുപിഎസ് ഓപ്ഷൻ നൽകും മുൻപ് മരിച്ച ജീവനക്കാരുടെ നിയമപരമായ ജീവിതപങ്കാളി എന്നിവർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

Previous Post Next Post