ചെക്കിക്കുളം :- കുറ്റ്യാട്ടൂർ മണ്ഡലം 13ാം വാർഡ് ചെക്കിക്കുളം വാർഡ് കോൺഗ്രസ് കമ്മറ്റി മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ.എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.പി ശശിധരൻ, കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് പി.കെ വിനോദ്, പത്മിനി ടീച്ചർ, കെ.കെ നിഷ, ഷീന കെ.സി തുടങ്ങിയവർ സംസാരിച്ചു. വി.പത്മനാഭൻ മാസ്റ്റർ സ്വാഗതവും കെ.പത്മനാഭൻ നന്ദിയും പറഞ്ഞു.