വൃത്തി 2025 -ദി ക്ലീന്‍ കേരള കോണ്‍ക്ലേവ്: മാധ്യമ ശില്‍പശാല നടത്തി

 


കണ്ണൂർ :- ജില്ലാ ശുചിത്വ മിഷൻ്റെ വൃത്തി 2025 -ദി ക്ലീൻ കേരള കോൺക്ലേവിൻ്റെ ഭാഗമായി മാധ്യമ ശിൽപശാല നടത്തി. കേരള പത്ര പ്രവർത്തക യൂണിയനുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടി കണ്ണൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ടി.ജെ അരുൺ ഉദ്ഘാടനം ചെയ്തു. സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാത്രമല്ല, മാലിന്യമുണ്ടാക്കുന്ന മാറ്റവും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇതിനുള്ള വ്യക്തികളിൽ നിന്ന് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ഇ. കെ. സോമശേഖരൻ മുഖ്യാതിഥിയായി. കെ യു ഡബ്ല്യൂ ജെ പ്രസിഡൻറ് സി സുനിൽ കുമാർ അധ്യക്ഷനായി. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും നിയമവശങ്ങളും എന്ന വിഷയത്തിൽ റിട്ട. ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ.ആർ.അജയകുമാർ ക്ലാസെടുത്തു. ജില്ലയുടെ നിലവിലുള്ള മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുകളും ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ അവതരിപ്പിച്ചു. റെയിൻബോ സ്യൂട്‌സിൽ നടന്ന പരിപാടിയിൽ കെ യു ഡബ്ല്യൂ ജെ സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, വൃത്തി ക്യാമ്പയിൻ കോ ഓർഡിനേറ്റർ സുനിൽ ദത്തൻ തുടങ്ങിയവർ സംസാരിച്ചു. 70 ഓളം പേർ ശിൽപശാലയിൽ പങ്കെടുത്തു


.

Previous Post Next Post