സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം മാർച്ച്‌ 24 ന്



തിരുവനന്തപുരം :- സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ പുതിയ പദ്ധതികൾ തീരുമാനിക്കാനുള്ള മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം 24ന്. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നതഉദ്യോഗസ്ഥരും പങ്കെടുക്കും. ഇതുവരെ സ്വീകരിച്ച നടപടികളും വിലയിരുത്തും. സിനിമയിൽ ലഹരിയുടെയും വയലൻസിന്റെയും അതിപ്രസരം തടയുന്നതിനുള്ള വഴിയും യോഗത്തിൽ ആലോചിക്കും. 

അടുത്ത അധ്യയനവർഷം സ്കൂളുകളിലും കോളജുകളിലും ലഹരിക്കെതിരെ സ്വീകരിക്കേണ്ട നടപടികളുടെ അന്തിമരൂപം പൊലീസ്-എക്സൈസ് വകുപ്പുകൾ തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന വ്യാപക റെയ്‌ഡിനും നിർദേശിച്ചിട്ടുണ്ട്. പൊലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത റെയ്‌ഡിൻ്റെ ഏകോപനച്ചുമതല എഡിജിപി മനോജ് ഏബ്രഹാമിനാണ്. സംസ്ഥാനാന്തര ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും.

Previous Post Next Post