കൊളച്ചേരി കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം ഏപ്രിൽ 4 ന് തുടക്കമാകും


കൊളച്ചേരി :- കൊളച്ചേരി കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം ഏപ്രിൽ 4,5,6 തീയതികളിൽ നടക്കും. 

ഏപ്രിൽ 4 വെള്ളി വൈകുന്നേരം 4 മണിക്ക് കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി വേലാർക്കണ്ടി മടപ്പുരയിൽ നിന്നും ആരംഭിക്കുന്ന ധ്രുവ തമ്പോല ചിറക്കലിന്റെ താളമേള അകമ്പടിയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര. തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗണപതിഹോമവും വിശേഷാൽ പൂജയും. വൈകുന്നേരം 3 മണിക്ക് മുത്തപ്പനെ മലയിറക്കൽ, വൈകുന്നേരം 6 മണിക്ക് ഊട്ടുംവെള്ളാട്ടം, രാത്രി 8 മണിക്ക് പ്രസാദസദ്യ. തുടർന്ന് സന്ധ്യാവേലയും കളിക്കപ്പാട്ടും. രാത്രി 12.30 ന് മടയന്റെ കലശവും കലശമെഴുന്നള്ളത്തും.

ഏപ്രിൽ 6 ഞായറാഴ്ച പുലർച്ചെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം.

Previous Post Next Post