ചേലേരി :- 'റമളാൻ ആത്മവിശുദ്ധിക്ക്' എന്ന പ്രമേയത്തിൽ നൂഞ്ഞേരി മർകസുൽ ഹുദയിൽ സംഘടിപ്പിക്കുന്ന ബദർ അനുസ്മരണ പരിപാടിയും സമൂഹ നോമ്പ് തുറയും ഇന്ന് മാർച്ച് 17 തിങ്കളാഴ്ച അസർ നിസ്കാരത്തിനു ശേഷം നടക്കും. തഅജീലുൽ ഫുതൂഹ് ആത്മീയ മജ്ലിസിന് സയ്യിദ് ശംസുദ്ദീൻ ബാഅലവി മുത്തുകോയ തങ്ങൾ, പി.കെ അബ്ദുൽ റഹ്മാൻ സഅദി തുടങ്ങിയവർ നേതൃത്വം നൽകും.
അബ്ദുൽ റശീദ് ദാരിമി ബദ്ർ അനുസ്മരണ പ്രഭാഷണം നടത്തും. ഹാഫിള് സിറാജ്ജുദ്ദീൻ ഫാളിലി, ഹാഫിള് നിസാമുദ്ദീൻ സഖാഫി, മുഹമ്മദ് ശഫീഖ് സഖാഫി, ഇ.വി അബ്ദുൽ ഖാദർ ഹാജി, കെ.കെ അബ്ദുൽ ഖാദർ, പി.കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, ഹാരിസ് ടി.പി, അബ്ദുൽ ലത്തീഫ്.കെ ,നസീർ സഅദി കയ്യങ്കോട്, അബ്ദുൽ മജീദ് പി.പി, നജ്മുദ്ദീൻ.കെ തുടങ്ങിയവർ പങ്കെടുക്കും.