ചേലേരി :- അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രഭാത് വായനശാല & ഗ്രന്ഥാലയം വനിതാവേദി പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് പ്രസിഡണ്ട് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു.
വനിതാ വേദി കൺവീനർ പി.പി പ്രസന്ന, എക്സിക്യൂട്ടീവ് അംഗം രമ്യ ലിജേഷ് എന്നിവർ സംസാരിച്ചു. പ്രവർത്തകരായ നളിനി, രജനി, ഷീബ എന്നിവർ നേതൃത്വം നൽകി.