മയ്യിൽ :- KSSPU കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ചേർന്നു. സംസ്ഥാന ജനറൽ സിക്രട്ടറി ആർ.രഘുരാമൻ നായർ ഉദ്ഘാടനം ചെയ്ത്സ. ഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകയായി പെൻഷൻകാർ പ്രവർത്തിക്കണമെന്ന് ആർ.രഘുരാമൻ പറഞ്ഞു. കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി.ശിവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി പി.പി ദാമോദരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വാർഷിക റിപ്പോർട്ടം ട്രഷറർ എ.നാരായണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
മാസികാ പ്രവർത്തനത്തിൽ 1,2,3 സ്ഥാനങ്ങൾ നേടിയ മയ്യിൽ, കണ്ണൂർ, മട്ടന്നൂർ യൂണിയനുകൾക്ക് ഉപഹാരം നൽകി. സ്വന്തമായി വീട്ടില്ലാത്ത ഒരു പാവപ്പെട്ട കുടുംബത്തിന് നാല് സെന്റ് ഭൂമിയും വീടും നൽകിയ പയ്യന്നൂർ ബ്ലോക്കിലെ സുശീല ടീച്ചറെ പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചു. ജില്ലാ വൈസ് പ്രസി.കെ.വി.കുഞ്ഞിരാമൻ മാസ്റ്റർസ്വാഗതവ്യം ഇരിക്കൂർ ബ്ലോക്ക് സെക്രട്ടറി എം.ബാലൻ നന്ദിയും പറഞ്ഞു.
വരണാധികാരി പി.കെ മാധവൻ നായരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : ടി.ശിവദാസൻ മാസ്റ്റർ
സെക്രട്ടറി : വി.പി കിരൺ
ട്രഷറർ : പി.പി ദാമോദരൻ