കച്ചവടസ്ഥാപനങ്ങളിലെ പരിശോധന ; ജിഎസ്‌ടി ഉദ്യോഗസ്ഥർ രേഖകൾ വ്യാപാരികളെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ


തിരുവനന്തപുരം :- കച്ചവടസ്ഥാപനങ്ങളിൽ പരിശോധന നടത്തും മുൻപും ശേഷവും ജിഎസ്‌ടി ഉദ്യോഗസ്ഥർ രേഖകൾ വ്യാപാരികളെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധനയ്ക്കായി ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങൾ ഏതൊക്കെയെന്നുള്ള രേഖകളും കൂട്ടത്തിലുണ്ടാവണമെന്നും വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൾ ഹക്കീം ഉത്തരവിൽ വ്യക്തമാക്കി.

രേഖകളെക്കുറിച്ച് വ്യാപാരിക്ക് ഭാവിയിൽ സംശയമുണ്ടായാലോ പകർപ്പ് കാണണമെന്ന് ആവശ്യപ്പെട്ടാലോ അവ സാക്ഷ്യപ്പെടുത്തി നൽകണം. വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെട്ടാൽ ഉടനടി ലഭ്യമാക്കണം. 30 ദിവസം കഴിഞ്ഞാൽ സൗജന്യമായും നൽകണം. ജിഎസ്‌ടി ഉദ്യോഗസ്ഥർ രേഖകൾ വ്യാപാരികളെ കാണിക്കുന്നതു കൊണ്ട് ഔദ്യോഗിക കൃത്യനിർവഹണത്തിന് ഒരു തടസ്സവും ഉണ്ടാവില്ലെന്നും ഉത്തരവിൽ പറയുന്നു.

Previous Post Next Post