പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ ശാഖ മുസ്ലിം ലീഗ് കമ്മറ്റി ശിഹാബ് തങ്ങൾ അനുസ്മരണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. ഇ അഹ്‌മദ് സൗധത്തിൽ നടന്ന പരിപാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ മുസ്‌തഫ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് ടി.വി പരീദ് സാഹിബ് അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് , യൂത്ത്ലീഗ്, MSF പ്രവർത്തകരുടെ നേതൃത്വത്തിൽ ഇഫ്ത്താർ സ്നേഹസംഗമവും അഹ്മദ് ഉസ്താദിന്റെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾക്ക് വേണ്ടിയുള്ള കൂട്ട പ്രാർത്ഥനയും നടന്നു. മഹല്ല് ഖത്തീബ് ജലീൽ റഹ്മാനി ഉസ്താദ് പ്രാർത്ഥന നടത്തി. ജില്ലാ പ്രവർത്തക സമിതി അംഗം ഹംസ മൗലവി, അബുദാബി കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് പി.മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു, കെ.എം.സി.സി നേതാക്കളായ യൂസഫ് ടി.പി ,ഹകീം പി.പി, മുജീബ് ടി.വി എന്നിവർ സംസാരിച്ചു. ശാഖ ജനറൽ സെക്രട്ടറി, അബ്ദുൽ ഗഫൂർ സ്വാഗതവും, ശാഖ യൂത്ത് ലീഗ് സെക്രട്ടറി ഹകീം കെ.കെ നന്ദിയും പറഞ്ഞു.