കമ്പിൽ ടൗണിൽ റോഡിലെ ഡിവൈഡറുകളിൽ പൂച്ചെടികൾ ഒരുക്കി വ്യാപാരികൾ


കമ്പിൽ :- റോഡിലെ ഡിവൈഡർ പൂക്കൾ കൊണ്ട് അലങ്കരിച്ച് വ്യാപാരികൾ. കമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് സി.പി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് പൂച്ചെടികൾ ഒരുക്കിയത്. 

യാത്രക്കാർക്ക് മനോഹരമായ കാഴ്ചയൊരുക്കിയ വ്യാപാരികളെ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്തിൻ്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. യൂണിറ്റ് സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ, ട്രഷർ വി.പി മുഹമ്മദ് കുട്ടി തങ്ങൾ, കെ.കെ മുസ്തഫ, പി.കെ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Previous Post Next Post