മുഴുവൻ ശബരിമല തീർഥാടകർക്കും ഇൻഷുറൻസ് ഉറപ്പാക്കും ; കേരളത്തിലെവിടെവെച്ച് മരണപ്പെട്ടാലും ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ നൽകും


പത്തനംതിട്ട :- ശബരിമലയിലെത്തുന്ന എല്ലാ തീർഥാടകർക്കും ഇൻഷുറൻസ് പരിരക്ഷ. നാലുജില്ലകളിൽ മാത്രമുണ്ടായിരുന്ന അപകട ഇൻഷുറൻസ് ദേവസ്വം ബോർഡ് സംസ്ഥാന വ്യാപകമാക്കുന്നു. കേരളത്തിലെവിടെയുണ്ടാകുന്ന അപകടത്തിലും തീർഥാടകർ മരിച്ചാൽ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ സഹായധനം കിട്ടും. ഇതുവരെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ അപകടങ്ങൾക്കു മാത്രമായിരുന്നു തിരുവിതാംകൂർ ദേവസ്വംബോർഡിൻ ഇൻഷുറൻസ് ആനുകൂല്യം. പ്രീമിയത്തിനുള്ള ചെലവ് ബോർഡ് വഹിക്കും.

ദേവസ്വംബോർഡിലെ എല്ലാ ജീവനക്കാരും ഇൻഷുറൻസിൻ്റെ പരിധിയിൽവരും. മണ്ഡല-മകര വിളക്ക് തീർഥാടനകാലത്തും മാ സപൂജയ്ക്കും ഉത്സവമുൾപ്പെടെയു ള്ള ചടങ്ങുകൾക്കും എത്തുന്നതി നിടെയുണ്ടാകുന്ന അപകടങ്ങൾക്കാണ് ഇൻഷുറൻസ് ആനുകൂല്യമെന്ന് പ്രസിഡൻ്റ് പി.എസ് പ്രശാന്തും അംഗം എ.അജികുമാറും പറഞ്ഞു.

ഹൃദയാഘാതം ഉൾപ്പെടെയുള്ള അസുഖംമൂലം മരിക്കുന്ന ശബരിമല തീർഥാടകർക്ക് നിലവിൽ ആനൂകൂല്യമില്ല. ഇനിമുതൽ ഇവരുടെ ആശ്രിതർക്ക് മൂന്നുലക്ഷം രൂപ ലഭിക്കും. ഇതിന് പ്രത്യേകനിധി രൂപവത്കരിക്കാനാണ് ദേവസ്വംബോർഡിന്റെ തീരുമാനം. അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂ/സ്പോട്ട് ബുക്കിങ് സമയത്ത് താത്പര്യമുള്ളവരിൽ നിന്ന് അഞ്ചുരൂപവീതം വാങ്ങും. ഇതിനു പുറമേ സന്നദ്ധരായ മറ്റ് അയ്യപ്പഭക്തരിൽ നിന്ന് സംഭാവനയും സ്വീകരിച്ച് പ്രത്യേകനിധിയിലേക്ക് പണം സമാഹരിക്കും. നിധിയിൽ കൂടുതൽ ത്തുകയെത്തിയാൽ സഹായധനം അഞ്ചുലക്ഷം വരെയാക്കുന്നത് പരിഗണിക്കും. കഴിഞ്ഞ തീർഥാടനകാലത്ത് 48 പേരാണ് ശബരിമലയിൽ ഹൃദയാഘാതത്താലോ ശ്വാസതടസ്സത്താലോ മരിച്ചത്.

Previous Post Next Post