വെഞ്ഞാറമൂട് കൂട്ടക്കൊല ; അമ്മയുടെ കഴുത്തിൽ ഷാൾ മുറുക്കി, കതക് തുറന്നപ്പോൾ നിലത്ത് കിടന്ന് കരയുന്നത് കണ്ടു, വീണ്ടും തലയ്ക്കടിച്ച് മരണം ഉറപ്പാക്കിയെന്നും അഫാൻ


തിരുവനന്തപുരം :- വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പൊലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത്. ഉച്ചക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നതെന്നും വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കിയെന്നും അഫാൻ പൊലീസിന് മൊഴി നൽകി. അമ്മ മരിച്ചെന്നു കരുതി വീട് പൂട്ടി, ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി അമ്മൂമ്മയെ കൊന്നുവെന്നും അഫാൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അവിടെ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്നു ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്നും അഫാൻ പറഞ്ഞു. 

തെളിവെടുപ്പിനിടയിലും യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാൻ്റെ പെരുമാറ്റം. മുത്തശ്ശിയെ കൊന്ന രീതി പൊലീസിന് ഒരു ഭാവമാറ്റവുമില്ലാതെയാണ് വിവരിച്ചു നൽകിയത്. ബാഗിൽ ആയുധം വച്ച് വീട്ടിലെത്തിയെന്നും ആദ്യ കൊലക്കു പോകുന്നതിന് മുമ്പ് അമ്മയുടെ കഴുത്ത് ഞെരിച്ച് തല ചുമരിൽ ഇടിച്ചിരുന്നുവെന്നും അഫാൻ പറഞ്ഞു. എന്നാൽ കതക് തുറന്ന് കയറിയപ്പോൾ അമ്മ നിലത്ത് കിടന്ന് കരയുന്നത് കണ്ടു വീണ്ടും തലക്കടിച്ച് മരണം ഉറപ്പാക്കിയെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്. 


Previous Post Next Post