കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ മണ്ഡലം രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യവും സംസ്ഥാനവും നേരിടുന്ന അതി ഗുരുതരമായ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും മോചനത്തിനുള്ള ഏകമാർഗ്ഗം ഗാന്ധിജിയുടെ ആശയങ്ങളിലേക്കുള്ള തിരിച്ചുപോക്ക് മാത്രമാണെന്ന് രഞ്ജിത്ത് നാറാത്ത് പറഞ്ഞു. കോൺഗ്രസ് നേതാവ് ജനാർദ്ദനന്റെ വീട്ടിൽ നടന്ന പരിപാടിയിൽ വാർഡ് പ്രസിഡണ്ട് എം.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ.എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.
മയക്കുമരുന്നിൻ്റെയും മദ്യപാനത്തിൻ്റെയും ദോഷഫലങ്ങളെ കുറിച്ചും മാരകമായ ലഹരിവ്യാപനത്തിൻ്റെ അപകടത്തെ കുറിച്ചും അതിൽ അടങ്ങിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും പ്രശസ്ത ട്രെയിനർ ജയചന്ദ്രൻ മേറ്റടി ക്ലാസ് എടുത്തു. സീനിയർ കോൺഗ്രസ് നേതാവ് വി പത്മനാഭൻ മാസ്റ്റർ ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.കെ വിനോദ് കെ.സത്യൻ, മുസ്തഫ മാസ്റ്റർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നിഷ കുറ്റ്യാട്ടൂർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷീന സുരേഷ്, ടി.വി മൂസ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബൂത്ത് പ്രസിഡണ്ട് ഷാജി സ്വാഗതവും പ്രഭാകരൻ നന്ദിയും പറഞ്ഞു.