കണ്ണൂർ :- സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണവും രോഗസങ്കീർണതകളും കൂടുന്നു. മുതിർന്നവരിൽ 15 ശതമാനം ആളുകളിൽ ഏതെങ്കിലും തരത്തിലുള്ള രോഗം കണ്ടുവരുന്നു. 10 വർഷം മുൻപ് ഇത് 11 ശതമാനമായിരുന്നു. നഗരപ്രദേശത്തെക്കാൾ ഗ്രാമങ്ങളിൽ രോഗനിരക്ക് അല്പം കൂടുതലുമാണ്. ദീർഘകാല വൃക്കരോഗം ബാധിച്ചവർ (ക്രോണിക് കിഡ്‌നി ഡിസീസ്-സികെഡി) തന്നെ പതിനായിരങ്ങളാണ്. വൃക്കപരാജയം സംഭവിച്ച് ഡയാലിസിസ് വേണ്ടി വരുന്ന രോഗികളുടെ എണ്ണവും വൃക്ക മാറ്റിവെക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടുകയാണ്.
സർക്കാർ സംവിധാനത്തിലൂടെ മാത്രം കഴിഞ്ഞ വർഷം 25 ലക്ഷത്തിലധികം ഡയാലിസിസ് സെഷനുകൾ നടത്തിയതായാണ് കണക്ക്. തുടക്കത്തിൽ വലിയ ലക്ഷണം കാണിക്കാത്ത തിനാൽ രോഗം നേരത്തേ കണ്ടുപിടിക്കാൻ കഴിയാത്തതും രോഗികളുടെ എണ്ണം കൂടാനിടയാക്കുന്നു.
പ്രധാനകാരണങ്ങൾ
* നിയന്ത്രണമില്ലാത്ത പ്രമേഹം
* അമിത രക്തസമ്മർദം
* ചികിത്സിച്ചുമാറ്റാത്ത അണുബാധ
* പുകവലി
* മരുന്നുകളുടെ ദുരുപയോഗം
* ഗർഭകാലത്തെ പോഷകാഹാരക്കുറവ് വഴി കുട്ടികളിൽ വൃക്കതകരാറ്
* വ്യായാമക്കുറവ് വൃക്കകളെ സംരക്ഷിക്കാൻ
* പ്രമേഹം, അമിത ബിപി എന്നിവ വരാതെനോക്കുക. വന്നാൽ, ശാസ്ത്രീയ ചികിത്സയിലൂടെ നിയന്ത്രിക്കുക
* പുകവലിക്കാതിരിക്കുക, അനുയോജ്യമായ ശരീരഭാരം നിലനിർത്തുക