ചേലേരി :- ചേലേരി മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ അക്ഷര വെളിച്ചം തെളിയിക്കലും ബോധവൽക്കരണ പരിപാടികളും നടത്തി. ബോധവൽക്കരണ യോഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് സി.കെ ജനാർദനൻ മാസ്റ്റർ അധ്യക്ഷനായി.
റിട്ട: എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എ.പി രാജീവൻ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. ദാമോദരൻ കൊയിലേരിയൻ, പി.കെ രഘുനാഥൻ, മഞ്ജുള ടി.വി, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. എം.രജീഷ്, കെ.സതീല, കെ.രാഗേഷ്, എം.സി അഖിലേഷ് കുമാർ, ശ്രുതി വിജേഷ് എന്നിവർ നേതൃത്വം നൽകി.