ജോലി ഒഴിവുകൾ


മെഡിക്കല്‍ കോളേജില്‍ ലാബ്ടെക്നീഷ്യന്‍ ഒഴിവ്

കണ്ണൂർ :- കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവ്. നാഷണല്‍ വണ്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്റ് കണ്ട്രോള്‍ ഓഫ് സൂനോസിസ് (എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ്) പദ്ധതിക്ക് കീഴിലും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി (ആന്റി റിട്രോവൈറല്‍ തെറാപ്പി) സെന്ററിലുമാണ് ഓരോ ഒഴിവുകളുള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാര്‍ച്ച് 17ന് രാവിലെ 11.30ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് എ.ആര്‍.ടി സെന്ററിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയിലെ നിയമനം. ബി.എസ്.സി എം.എല്‍.ടിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം.

ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ് പദ്ധതിക്ക് കീഴിലെ ലാബ ്‌ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയും നൈപുണ്യ പരിശോധനയും മാര്‍ച്ച് 18ന് രാവിലെ 11.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. തുടര്‍ന്ന് അഭിമുഖവും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ ദിവസം രാവിലെ 11ന് മുമ്പായി യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ gmckannur.edu.in ല്‍ ലഭ്യമാണ്.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തോട്ടട ഗവ ഐ ടി ഐ യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ്-ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ/തിയ്യ/ബില്ലവ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 19 ന് രാവിലെ 11 ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഓട്ടോ മൊബൈല്‍/മെക്കാനിക്ക് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ, ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/എന്‍.എ.സി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഫോണ്‍- 04972835183

ഓഫീസ് അസിസ്റ്റന്റ് നിയമനം

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) കണ്ണൂര്‍ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്ങിലുള്ള പരിജ്ഞാനവുമാണ് യോഗ്യത. തീരനൈപുണ്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. 2025 ജനുവരി ഒന്നിന് പ്രായം 45 വയസ്സ് കവിയരുത്. ബയോഡാറ്റ മാര്‍ച്ച് 22 നകം safnoknr@gmail.com എന്ന ഇ-മെയിലില്‍ അയക്കണം. ഫോണ്‍ :0497 273248

കൊമേഴ്ഷ്യല്‍ അപ്രന്റീസ് നിയമനം 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തേക്ക് കൊമേഴ്ഷ്യല്‍ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി 19-26 വയസ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും, കമ്പ്യൂട്ടര്‍ പരിഞ്ജാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് വീതം പകര്‍പ്പുകള്‍, ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സൗത്ത് ബസാറിലുള്ള ജില്ലാ കാര്യാലയത്തില്‍ മാര്‍ച്ച് 27 ന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ബോര്‍ഡില്‍ കൊമേഴ്ഷ്യല്‍ അപ്രന്റീസായി നേരത്തെ പ്രവര്‍ത്തിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 04972711621

അപേക്ഷ ക്ഷണിച്ചു

തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൂവളപ്പ്തെരു അങ്കണവാടി കം ക്രഷില്‍ (സെന്റര്‍ നമ്പര്‍ 116) അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി മുന്‍സിപാലിറ്റി 44ാം വാര്‍ഡിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ക്രഷ് വര്‍ക്കര്‍ തസ്തികയില്‍ പ്ലസ് ടു, ക്രഷ് ഹെല്‍പ്പര്‍ തസ്തികക്ക് പത്താം ക്ലാസ് യോഗ്യതയും വേണം. 18 നും 35 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. മാര്‍ച്ച് 25 ന് വൈകിട്ട് അഞ്ച് വരെ തലശ്ശേരി ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍ : 04902344488.

Previous Post Next Post