മയ്യിൽ :- മയ്യിൽ ടൗണിൽ ഭാരത് റൈസ് വിതരണം ചെയ്തു. മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രി അമ്മ കേശവൻ വിതരണോദ്ഘാടനം നടത്തി. ബി.ജെ.പി മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.സി മോഹനൻ, സുമേഷ്.എസ്, മണ്ഡലം സെക്രട്ടറിമാരായ കെ.എൻ വികാസ് ബാബു, ദാമോദരൻ പാലക്കൽ, കെ.കെ വത്സരാജൻ, രാഘവൻ, കൃഷ്ണൻ, രതീഷ്, ഗണേശൻ , ശിവരാമകൃഷ്ണൻ, സജിത്ത് തുടങ്ങി പ്രവർത്തകരും നേതാക്കളും നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് സ്വാഗതം പറഞ്ഞു.