ചക്കരക്കല്ലിൽ തെരുവുനായയുടെ വ്യാപക ആക്രമണം ; മുപ്പതോളം പേർക്ക് കടിയേറ്റു


ചക്കരക്കൽ :- ചക്കരക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചക്കരക്കൽ, ഇരിവേരി, മുഴപ്പാല, കുളം ബസാർ, പൊതുവാച്ചേരി ഭാഗങ്ങളിലായി മുപ്പതോളം പേർക്കാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

പിഞ്ചുകുഞ്ഞിനെയടക്കം നായ കടിച്ചു. പലർക്കും മുഖത്തും കയ്യിലും കാലിലും ഉൾപ്പടെ കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടികളും വായോധികരും ഉൾപ്പടെയുള്ളവർക്ക്‌ കടിയേറ്റിട്ടുണ്ട്. എല്ലാവരെയും ആക്രമിച്ചത് ഒരു നായ തന്നെയാണെന്നാണ് നിഗമനം.

Previous Post Next Post