കൊളച്ചേരി :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി ബ്ലോക്ക് വനിതാ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സൈക്യാടിക് സോഷ്യൽ വർക്കർ കെ.ശ്യാമിനി ക്ലാസെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
വനിതാ ഫോറം ചെയർമാൻ സി.ഒ. ശ്യാമള ടീച്ചർ അധ്യക്ഷതവഹിച്ചു. കെ.സി. രമണി ടീച്ചർ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.കെ നിഷ, എ.കെ രുഗ്മിണി , സി.എം പ്രസീത ടീച്ചർ, എ.വി ലളിത ടീച്ചർ, കെ.കെ ഭവാനി ടീച്ചർ എന്നിവർ സംസാരിച്ചു. സി.കെ രുഗ്മിണി ടീച്ചർ സ്വാഗതവും പി.പി ശാന്തകുമാരി നന്ദിയും പറഞ്ഞു. തുടർന്ന് തിരുവാതിരക്കളി, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.