മയ്യിൽ ഗ്രാമപഞ്ചായത്ത് കണ്ടക്കൈ രണ്ടാം വാർഡ് മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് കണ്ടക്കൈ രണ്ടാം വാർഡ് മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.വി അനിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ കുടുംബശ്രീകളെ ഹരിത കുടുംബശ്രീകളാക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുത്ത പഞ്ചായത്തിലെ 5 കുടുംബശ്രീകളിൽ ഉൾപ്പെട്ട കണ്ടക്കൈയിലെ ശില്പ, ഒലീവിയ, ഐശ്വര്യ എന്നീ 3 കുടുംബശ്രീകളെയും അനുമോദിച്ചു. 

എം.സി ശ്രീധരൻ, പി.വത്സലൻ, കെ.വി വിജയൻ, യുവത ഓക്സിലറി കണ്ടക്കൈ സെക്രട്ടറി എം.വി രേഷ്മ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എ.പി മോഹനൻ സ്വഗതവും എഡിഎസ് പ്രസിഡണ്ട് പി.എം ഓമന നന്ദിയും പറഞ്ഞു.




Previous Post Next Post