തിരുവനന്തപുരം :- ക്ഷേത്രങ്ങളിൽ ആനയിടഞ്ഞ് മരണങ്ങൾ ആവർത്തിക്കുന്നതോടെ ഉത്സവനയത്തിൽ മാറ്റംവരുത്താൻ ദേവസ്വം ബോർഡിന്റെ തീരുമാനം. എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം ഉപയോഗിച്ചാൽ മതിയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം.
ഉത്സവഘോഷയാത്രയിൽ ഡിജെയും നാസിക്ഡോളും ലേസർഷോയും ഉപയോഗിക്കുന്നതും ബോർഡ് വിലക്കും. ആചാരപരമായകാര്യങ്ങളിൽ ആനയെഴുന്നള്ളത്തിന് വിലക്കില്ല. എന്നാൽ, പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്കുമാത്രമായി ആനയെ ചുരുക്കാനാണ് തീരുമാനം.