പെൺകുട്ടികളെയോ സ്ത്രീകളെയോ കാണാതായാൽ അതിവേഗ നടപടി വേണം - ഹൈക്കോടതി


കൊച്ചി :- പെൺകുട്ടികളെയോ സ്ത്രീകളെയോ കാണാതായി എന്നതടക്കമുള്ള പരാതി ലഭിച്ചാൽ കേസെടുത്ത് ഉടൻ തുടർനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത കുട്ടികൾ കാണാതായതായി പരാതി ലഭിച്ചാൽ പോക്സോ വകുപ്പുകളടക്കം കണക്കിലെടുത്തായിരിക്കണം അന്വേഷണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി സ്നേഹലതയും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കാസർഗോഡ് കാണാതായ പതിനഞ്ചുകാരിയെ ടാക്സി ഡ്രൈവർക്കൊപ്പം തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ കുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് പരിഗണിച്ചത്.

Previous Post Next Post