മട്ടന്നൂർ :- വേനലവധിയും പെരുന്നാളും അടുത്തതോടെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ. പല റൂട്ടുകളിലും നിരക്ക് ഇരട്ടിയായി.ഈ മാസം അവസാനയാഴ്ച ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കും ഏപ്രിൽ ആദ്യ വാരം തിരിച്ചുമാണ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർധിപ്പിച്ചത്. സാധാരണ കണ്ണൂരിൽ നിന്ന് മസ്കത്തിലേക്ക് 15,000 രൂപയ്ക്ക് താഴെയാണ് നിരക്ക്. ഏപ്രിൽ ആദ്യ വാരം 29,000 രൂപ നൽകണം. മാർച്ച് അവസാന വാരം മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്കും 30,000 രൂപയ്ക്ക് അടുത്താണ് ടിക്കറ്റ് നിരക്ക്.
ദുബായ്, ഷാർജ റൂട്ടിൽ സാധാരണ 13,000 രൂപയ്ക്ക് അടുത്താണ് ടിക്കറ്റ് നിരക്ക്. പെരുന്നാൾ അവധി സമയത്ത് 26,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. മാർച്ച് അവസാന വാരം അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് 35,000 രൂപ നൽകണം ടിക്കറ്റ് ലഭിക്കാൻ. സാധാരണ 15,000 രൂപയ്ക്ക് താഴെ വരെ ടിക്കറ്റ് ലഭിക്കും. ഏപ്രിൽ 6ന് അബുദാബിയിലേക്ക് 22,000 രൂപ നൽകണം. സാധാരണ 14,000 രൂപയ്ക്ക് താഴെയാണ് നിരക്ക്. മറ്റു വിമാനത്താവളങ്ങളിലും ഇതേ അവസ്‌ഥയാണ്.
.
കുടുംബമായി പെരുന്നാൾ ആഘോഷിച്ച് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് ഉയർന്ന ടി : ക്കറ്റ് നിരക്ക്.