ആറ്റുകാലമ്മയ്ക്ക് പൊങ്കാല നാളെ ; കാത്തിരിപ്പിൽ ഭക്തജനങ്ങൾ


തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. രാവിലെ 10.15 നാണ് അടുപ്പു വെട്ട്. 9.45 ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. 

തുടർന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും ദീപം കൊളുത്തും. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം. രാത്രി 7.45 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. 11.15 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്ത്. അടുത്ത ദിവസം രാവിലെ 5ന് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. പുലർച്ചെ 1ന് കുരുതി തർപ്പണത്തോടെ ഉത്സവത്തിനു സമാപന

Previous Post Next Post