സംസ്ഥാനത്തെ കള്ളുകടത്ത് പെർമിറ്റ് കാലാവധി ഏപ്രിൽ 15 വരെ നീട്ടി


പാലക്കാട് :- സംസ്ഥാനത്തെ ഷാപ്പുകളിലേക്കുള്ള കള്ളുകടത്ത് പെർമിറ്റുകളുടെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി. നിലവിലുള്ള പെർമിറ്റ് മാർച്ച് 31-ന് അവസാനിച്ചെങ്കിലും പുതുക്കൽ നടപടികൾ എക്സൈസ് സർക്കിൾ ഓഫീസ് തലത്തിൽ പൂർത്തീകരിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടുന്നതെന്ന് എക്സൈസ് കമ്മിഷണർ അറിയിച്ചു.

നിലവിലുള്ള ഷാപ്പ് ലൈസൻസുകൾ ഓൺലൈൻ ലേലം ഒഴിവാക്കി ഒരു വർഷത്തേക്ക് ദീർഘിപ്പിക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വൃക്ഷക്കരമടച്ച് കള്ളുകടത്ത് പെർമിറ്റ് പുതുക്കാനുള്ള തീരുമാനം. കാലാവധി അവസാനിക്കുന്ന മാർച്ച് 31-നകം പെർമിറ്റ് പുതുക്കി നൽകുന്ന ജോലികൾ പൂർത്തിയാക്കണമെങ്കിൽ രണ്ടാഴ്ച മുമ്പെങ്കിലും ലൈസൻസികൾ സർക്കിൾ ഓഫീസുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം.

Previous Post Next Post