പഴയങ്ങാടി :- പഴയങ്ങാടിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ കാവിലെ പറമ്പ് ചാൽ സ്വദേശി സി.കെ നൗഫലിനെ (39)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6.30 ഓടെ മാട്ടൂൽ നോർത്ത് സമീറ സ്റ്റോർസിനടുത്തെ അണക്കെട്ടിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മുൻ മത്സ്യ തൊഴിലാളിയായിരുന്നു.
ഇന്നലെ രാത്രിയിൽ മദ്യപാനത്തിനിടെ ചിലരുമായി വാക്കുതർക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മാട്ടൂലിലെ മൊയ്‌തീൻ - ആസ ദമ്പതികളുടെ മകനാണ്.
ഭാര്യ : സാജിദ
മക്കൾ : സഹല, നിഹാല, ഒരു കൈക്കുഞ്ഞുമുണ്ട്.
സഹോദരങ്ങൾ : നവാസ്, റൗഫ്, ന ജീബ്, സെമിറ, സാജിദ, റുബിന, ഷാമില