തായംപൊയിൽ എ.എൽ.പി സ്‌കൂളിലെ 1987 ഒന്നാം ക്ലാസ്‌ ബാച്ച്‌ പൂർവവിദ്യാർഥികൾ ഒത്തുചേർന്നു


മയ്യിൽ :- തായംപൊയിൽ എ.എൽ.പി സ്‌കൂളിലെ 1987 ഒന്നാം ക്ലാസ്‌ ബാച്ച്‌ പൂർവവിദ്യാർഥികൾ ഒത്തുചേർന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഒരുമിച്ച്‌ പഠിച്ചിറങ്ങിയവരാണ്‌ 38 വർഷത്തിന്‌ ശേഷം ഒരുമിച്ചത്‌. 

സംഗമത്തിൽ പൂർവ അധ്യാപകരായ സി.രാമദാസൻ, കെ.പി വിജയലക്ഷ്‌മി, ടി.വി പ്രേമവല്ലി, കെ.വി ഗീത എന്നിവരെ ആദരിച്ചു. ടി.വി ബിന്ദു അധ്യക്ഷയായി. സി.പി ഷൈമ, കെ.വി രശമി എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളും അധ്യാപകരും ഓർമകൾ പങ്കുവെച്ചു. കലാപരിപാടികളും അരങ്ങേറി.

Previous Post Next Post