നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം പൂരമഹോത്സവത്തിന് നാളെ തുടക്കമാകും



കരിങ്കൽക്കുഴി :- നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം പൂരമഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ ഏപ്രിൽ 8 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, 6.30 ന് ആദിദേവ് ഇ.എം (അമൃത ടിവി,ശ്രേഷ്ഠ ഭാരതം ഫെയിം) അവതരിപ്പിക്കുന്ന ആധ്യാത്മിക പ്രഭാഷണം, രാത്രി 7.30ന് ഭജന. തുടർന്ന് ത്രയംബകം കളരി മാങ്ങാട് അവതരിപ്പിക്കുന്ന കളരിപ്പയറ്റ്.

ഏപ്രിൽ 9 ബുധനാഴ്ച രാവിലെ 10 മണിക്ക് ശ്രീ ലളിതാസഹസ്രനാമ പാരായണം, വൈകുന്നേരം 6 മണിക്ക് ഭജൻസ് , 6.45 ന് പുല്ലാങ്കുഴൽ സോളോ, രാത്രി 7.15ന് ഫ്യൂഷൻ ക്ലാസിക്കൽ തിരുവാതിരക്കളി, തുടർന്ന് ദേശവാസികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 

ഏപ്രിൽ 10 വ്യാഴാഴ്ച രാവിലെ 8 മണിക്ക് പൂരംകുളി രാവിലെ 11 മണിക്ക് ഡോക്ടർ പി.എം.ജി നമ്പീശൻ (റിട്ട: പ്രൊഫസർ സാഹ ഇൻസ്റ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് കൽക്കത്ത) അവതരിപ്പിക്കുന്ന ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദസദ്യ  വൈകുന്നേരം 4 മണിക്ക് തായമ്പക, 5 മണിക്ക് മേള പ്രദക്ഷിണം. തുടർന്ന് തിടമ്പുനൃത്തം.

Previous Post Next Post