കണ്ണടിപ്പറമ്പ് :- ഏപ്രിൽ 10 ന് കൊടിയേറിയ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സവം വെള്ളിയാഴ്ച ആറാട്ടിനുശേഷം കൊടിയിറങ്ങും.
മഹോത്സവദിനമായ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും ആനപ്പുറത്തെഴുന്നെള്ളത്ത് വൈകുന്നേരം 5 മണിക്ക് കാഴ്ചശീവേലി, പഞ്ചവാദ്യം, മേളം, രാത്രി 8 മണിക്ക് ശിവം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ "നടനം 2025 '', രാത്രി 11 മണിക്ക് കണ്ണാടിപ്പറമ്പ് ഗണപതി മണ്ഡപത്തിൽ നിന്നും കരടി വരവ്, തായമ്പക, പള്ളിവേട്ടയ്ക്കെഴുന്നള്ളത്ത്, ചന്തം, കരടിക്കളി, തിടമ്പുനൃത്തം, മാങ്ങാട് എരിഞ്ഞിക്കൽ ദേവസ്വത്തിന്റെ പൂരക്കളി എന്നിവയും വെള്ളിയാഴ്ച രാവിലെ 8.30 ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, കൊടിയിറക്കം, ആറാട്ട് സദ്യയോടെ ഉത്രവിളക്ക് മഹോത്സവത്തിന് സമാപനമാവും.