ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

 


മയ്യിൽ :- മയ്യിലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കൊയ്യം തവറൂലിലെ പി.കെ അക്ഷയ് (25), മയ്യിൽ പെരുമാച്ചേരിയിലെ അശ്വന്ത് (23) എന്നിവർക്കാണ് പരിക്കേറ്റത്. മയ്യിൽ പെട്രോൾ പമ്പിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടം നടന്നത്. 

ഇന്ധനം നിറച്ച് പമ്പിൽ നിന്ന് പുറത്തേക്കിറങ്ങി വേളം ഭാഗത്തേക്ക് പോകുകയായിരുന്ന അക്ഷയ് സഞ്ചരിച്ച ബൈക്കും മയ്യിൽ ഭാഗത്തു നിന്ന് കൊളച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന അശ്വന്ത്‌ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുയായിരുന്നു. ഉടൻ ഇരുവരെയും മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

Previous Post Next Post