ചേലേരി:അവധിക്കാലം വായനക്കാലം വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി പുസ്തക കൈനീട്ടം നൽകി. ബാലസംഘം തെക്കെക്കര, മഠപ്പുര യൂണിറ്റുകളുടെ നേതൃത്വത്തിൽ വളവിൽ ചേലേരി തെക്കെക്കര പ്രദേശത്തുള്ള കുട്ടികൾക്കാണ് വിഷു ദിനത്തിൽ പുസ്തക കൈനീട്ടം നൽകിയത്.
തെക്കെക്കര യൂണിറ്റ് കൺവീനർ, കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു, ജിനേഷ്. ബി. എം, അദ്ധ്യക്ഷതയിൽ നടന്ന പുസ്തക കൈനീട്ടം പരിപാടി, ബാലസംഘം മയ്യിൽ ഏരിയ സെകട്ടറി നന്ദകിഷോർ, കെ, ഉൽഘാടനം ചെയ്തു. പ്രഭാത് വായനശാല സെക്രട്ടറി മനേഷ് മാസ്റ്റർ,, ലൈബ്രറി കൗൺസിൽ അംഗം,, വിനോദ്, പി,വില്ലേജ് കമ്മിറ്റി അംഗം ശ്രീജിത്ത് എന്നിവർ പ്രസംഗിചു.
ചടങ്ങിൽ വെച്ച്, സംസ്ഥാന കലോൽസവത്തിൽ കാവ്യകേളിയിൽ A. ഗ്രേഡ് നേടിയ സനൂഷ, ഇ.വി, സംസ്കൃത സ്കോളർഷിപ്പ് നേടിയ കൃഷ്ണന്ദു.പി, ശ്രേയരാജ്, ടി, UKG ജനറൽ നോളജ് സ്കോളർഷിപ്പ് നേടിയ കൻഷി ക, പി, ചിത്രകാരൻ സാരംഗ് എന്നിവരെ അനുമോദിച്ചു. ബാലസംഘം മയ്യിൽ ഏരിയ പ്രസിഡണ്ട് രേവതി, എം, ചേലേരി വില്ലേജ്, സെക്രട്ടറി അഭിനവ്,, കമ്മിറ്റി അംഗങ്ങളായ നിവേദ്, സജിത്ത് പാട്ടയം എന്നിവർ ഉപഹാരം നൽകി. അജിത, ഇ.കെ, രഘുനാഥ്, പി, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.