മട്ടന്നൂർ:- ഉളിയിൽ പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്.കണ്ണൂരിൽ നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന ക്ലാസിക് ബസും ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
പരുക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.അപകടത്തെ തുടർന്ന് മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.