ഗോണിക്കുപ്പ :- കുടക് ഗോണിക്കുപ്പ തിത്തി മത്തിക്ക് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് 2 യുവാക്കൾക്ക് പരിക്ക്. മുണ്ടേരിമൊട്ട സ്വദേശി നജീബ് (27), പള്ളിപ്പറമ്പ് സ്വദേശി ശിഹാബ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ ഇവർ സഞ്ചരിച്ച ബൈക്ക് ഹമ്പിൽ കയറി മറിയുകയായിരുന്നു. തിത്തിമത്തിയിലെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവരെ മൈസൂരിലെ സിറ്റി ആശുപത്രിയിലും,. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാരം കടവിലെ അൽഫ ചിക്കൻ കടയിലെ തൊഴിലാളികളാണ് പരിക്കേറ്റവർ. പെരുന്നാൾ അവധി ആയതിനാൽ ഇവിടത്തെ 4 തൊഴിലാളികൾ 2 ബൈക്കുകളിലായി ഇന്നലെ രാവിലെ മൈസൂരിലേക്ക് യാത്ര തിരിച്ചതായിരുന്നു.