ഹജ്ജ് ; മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് വിമാന സർവീസ് ആരംഭിക്കുന്നതിൻ്റെ ഒരുക്കങ്ങൾ തുടങ്ങി. സംസ്ഥാന ഹജ് കമ്മിറ്റി അംഗങ്ങളും മറ്റും വിമാനത്താവളത്തിൽ ഹജ് ക്യാംപ് ആരംഭിക്കുന്ന സ്ഥലം സന്ദർശിച്ചു. സംഘാടകസമിതി രൂപീകരണവും സബ് കമ്മിറ്റി രൂപീകരണവും മീഡിയ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളും തുടങ്ങി. കാർഗോ കോംപ്ലക്സിലാണ് ഇത്തവണയും ഹജ് ക്യാംപ് നടക്കുക. 

മേയ് 10ന് ക്യാംപിന് തുടക്കമാകും. മേയ് 11ന് പുലർച്ചെ നാലിനാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ് സർവീസ്. 29ന് രാത്രി ഒന്നിന് അവസാന സർവീസ്. ആകെ 28 സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക.4788 പേർക്കാണ് കണ്ണൂരിൽ നിന്ന് ഹജ് തീർഥാടനത്തിന് അവസരം ലഭിച്ചത്. വെയ്റ്റിങ് ലിസ്റ്റിൽ നിന്ന് അവസരം ലഭിച്ചവരും കണ്ണൂരിൽ പുറപ്പെടാനുണ്ടാകും.


Previous Post Next Post