കണ്ണൂര്‍:- കണ്ണൂര്‍ പള്ളിക്കുന്നിൽ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു.ഇന്ന് വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.